Wednesday, April 2, 2025

കുഴിമന്തി മരണമന്തിയോ?

Must read

- Advertisement -

കൊച്ചി: കുഴിമന്തി കഴിച്ച് പത്ത് പേർക്ക് ഭക്ഷ്യവിഷബാധ. കളമശ്ശേരിയിലെ ‘പാതിര കോഴി’ എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച പത്തോളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദ്ദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ചികിത്സ തേടുകയായിരുന്നു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരിക്കുന്നത്. ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. ആരോഗ്യ വകുപ്പും പോലീസും ഹോട്ടലിൽ പരിശോധന നടത്തിവരികയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

See also  സുരേഷ് ​ഗോപിയും കുടുംബവും തൃശൂർ ലൂ‍ർ‌ദ് പള്ളിയില്‍; മാതാവിന് സ്വർണക്കിരീടം സമര്‍പ്പിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article