ഇടുക്കി നെടുങ്കണ്ടത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചില്ലുപാറ കപ്പിത്താന്‍പറമ്പില്‍ അശ്വതിയെയാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 17 വയസ്സായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു മരണം മാതാപിതാക്കള്‍ ജോലിക്കുപോയിരുന്നു.
വീട്ടില്‍ ഒറ്റയ്ക്കായിരുന്ന അശ്വതിയെ നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടത്തെ സ്വകാര്യ കോളജിലാണ് അശ്വതി പ്ലസ്ടു പഠിക്കുന്നത്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാന്‍ ശ്രമിക്കുക- ഫോണ്‍ – 1056)