തിരുവനന്തപുരം: വോട്ടെടുപ്പിന്റെ തലേദിവസത്തില്‍ ശോഭാസുരേന്ദ്രന്‍ തൊടുത്ത് വിട്ട ആരോപണങ്ങള്‍ കുടുങ്ങിയിരിക്കുകയാണ് സിപിഎം. വോട്ട് ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തിയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. പാപിയുടെ കൂടെ ശിവന്‍ കൂടിയാലും പാപിയാകും! ഇതാണ് ഇപി ജയരാജന് സംഭവിച്ചതെന്ന് തുറന്നു പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറിനെ കാണുന്നതിലോ സ്വകാര്യം പറയുന്നതിലോ കുറ്റമല്ല. ഞാനും ജാവ്ദേക്കറിനെ കണ്ടിട്ടുണ്ട്. അതും പൊതു വേദിയില്‍. എന്നാല്‍ ഇപിയും ജാവ്ദേക്കറും കണ്ടപ്പോള്‍ സംശയ വ്യക്തിത്വം അതിന് സാക്ഷിയായി. ആ മനുഷ്യന്‍ എങ്ങനേയും പണം കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. കൂട്ടുകെട്ടുകളില്‍ ഇപി ശ്രദ്ധിക്കണം. ആളെ പറ്റിക്കാന്‍ നടക്കുന്നവരുടെ കൂട്ടുകെട്ട് ഇപി ഒഴിവാക്കണം. ഇക്കാര്യത്തില്‍ ജയരാജന്‍ ജാഗ്രത കാണിക്കാറില്ലെന്ന് മുമ്പും തെളിഞ്ഞിട്ടുള്ളതാണ്-ഇതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഇപി ഒഴിഞ്ഞ് അവധിയിലേക്ക് പോകാനാണ് ഉദ്ദേശിക്കുന്നത്.