ശിവഗിരി തീർഥാടനം; തിരുവനന്തപുരത്തെ രണ്ട് താലൂക്കുകളിൽ പ്രാദേശിക അവധി

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : 92-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ദിവസമായ ഡിസംബർ 31ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചിറയൻകീഴ്, വർക്കല താലൂക്കുകളിലാണ് അവധി. താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും അവധിയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. ഡിസംബർ 15ന് തുടങ്ങി 2025 ജനുവരി അഞ്ചുവരെയാണ് ശിവഗിരി തീർഥാടനം.

ഡിസംബർ 30, 31, 2025 ജനുവരി ഒന്ന് എന്നിവയാണ് തീർത്ഥാടനത്തിൻ്റെ ഏറ്റവും പ്രധാന ദിവസങ്ങൾ. ശിവഗിരിയിലേക്ക് ഈ ദിവസങ്ങളിൽ ലക്ഷക്കണക്കിന് തീർത്ഥാടകരാവും എത്തിച്ചേരുക. തീർത്ഥാടകരുടെ വർധിച്ച പങ്കാളിത്തം കണക്കിലെടുത്ത് ഇക്കുറി തീർത്ഥാടന ദിവസങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.

തീർത്ഥാടനത്തിൻ്റെ മൂന്ന് ദിവസങ്ങളിൽ വിവിധ ദേശങ്ങളിൽ നിന്ന് നിരവധി പീതാംബരധാരികൾ ശിവഗിരിയിലേക്ക് ഒഴുകിയെത്തും. ദിവസങ്ങൾക്ക് മുൻപ് തന്നെ ബന്ധുക്കളുടെയും പരിചയക്കാരുടെയും വീടുകളിൽ താമസമാക്കുന്ന ഭക്തർ ഉണ്ട്. ഗുരുദേവ സമാധി മന്ദിരവും ശാരദാദേവി ക്ഷേത്രവും ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറവും സന്ദർശിച്ചാണ് ഭക്തർ മടങ്ങുക. ശാരദാമഠം, വൈദികമഠം, റിക്ഷാമണ്ഡപം, ബോധാനന്ദ സ്വാമി സമാധി മണ്ഡപം വഴിയാണ് മഹാസമാധിയിൽ എത്തുക.

See also  ശിവഗിരിയിലെ സര്‍വ്വമതസമ്മേളനം മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും

Leave a Comment