- Advertisement -
സിനിമയിറങ്ങി ദിവസങ്ങളായിട്ടും എമ്പുരാനിലെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കടതിയില്‍ ഹര്‍ജി. ബിജെപി തൃശൂര്‍ ജില്ലാകമ്മറ്റി അംഗം വിജേഷാണ് ഹര്‍ജി നല്‍കിയത്. ദേശീയ അന്വേഷണ ഏജന്‍സികളെയടക്കം സിനിമയില്‍ മോശമായി ചിത്രീകരിച്ചൂവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
സിനിമയുടെ പ്രദര്‍ശനം അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. അതേസമയം എഡിറ്റ് ചെയ്ത സിനിമ എത്രയും വേഗം തിയറ്ററിലെത്തിക്കാനുളള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.