കടൽ പാലത്തിൽ വാഹനം നിർത്തിയാൽ പിഴ; കണ്ണുവെട്ടിച്ച് പാഞ്ഞ് ഓട്ടോറിക്ഷ

Written by Web Desk1

Published on:

മുംബൈ∙ ട്രാൻസ്ഹാർബർ ലിങ്കിന്റെ സൗന്ദര്യം ആസ്വദിക്കാൻ പാലത്തിൽ വാഹനം നിർത്തിയാൽ പിടി വീഴും. നിയമലംഘനം നടത്തിയ ഇരുന്നൂറിലേറെ വാഹന ഉടമകളിൽ നിന്ന് പിഴയീടാക്കിയതായി അധികൃതർ പറഞ്ഞു. വരുംദിവസങ്ങളിലും പരിശോധന തുടരും. 100 കിലോമീറ്റർ വേഗപരിധിയുള്ള പാലത്തിൽ വാഹനങ്ങൾ നിർത്തുന്നത് അപകടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കടൽപാലം ഉദ്ഘാടനം ചെയ്തതിന് ശേഷം പതിനായിരക്കണക്കിനു വാഹനങ്ങൾ മൂന്നു ദിവസത്തിനുള്ളിൽ കടന്നു പോയതയാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. വാഹനം നിർത്തരുതെന്ന മുന്നറിയിപ്പുണ്ടായിട്ടും ഒട്ടേറെപ്പേർ സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തിയത്.

വരുംദിവസങ്ങളിൽ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൂടി പരിശോധിച്ച് കൂടുതൽ നടപടികളുണ്ടാകും. വാഹനങ്ങൾ അതിവേഗത്തിൽ പായുന്ന പാതയിൽ കാറുകൾ നിർത്തുന്നവർ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയാണെന്ന് മുന്നറിയിപ്പും നൽകി.

See also  അമ്മയും മകനും മരിച്ച നിലയിൽ…

Related News

Related News

Leave a Comment