Saturday, July 5, 2025

കാൽനട യാത്രക്കാരൻ കോവളം ബൈപ്പാസില്‍ കാറിടിച്ച് മരിച്ചു

Must read

- Advertisement -

കോവളം: കോവളം മുട്ടയ്ക്കാട് കമുകിന്‍കുഴി റോഡ് ഉത്രം നിവാസില്‍ രാജേന്ദ്രന്‍ (55) ആണ് റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ ഏഴോടെയാണ് അപകടം. കാരോട് – കഴക്കൂട്ടം ബൈപ്പാസിലായിരുന്നു സംഭവം. വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി ഭാഗത്തുനിന്ന് വരികയായിരുന കാർ ഇടിച്ചാണ് അപകടം.

തലയ്ക്ക് ഗുരുതര പരിക്കേറ്റ രാജേന്ദ്രന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.കോവളം പോലീസെത്തി മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടം വരുത്തിയ ഉച്ചക്കട സ്വദേശിയുടെ കാര്‍ കോവളം പോലീസ്‌ കസ്റ്റഡിയിലെടുത്തു. ആശയാണ് മരിച്ച രാജേന്ദ്രന്റെ ഭാര്യ. മക്കള്‍: അഭിരാജ്, ആതിര.

See also  അധ്യാപകർ അപമാനിച്ചതിനെ തുടർന്ന് വിഷം കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article