Friday, February 28, 2025

വിദ്വേഷ പരാമര്‍ശ കേസില്‍ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചു. ജാമ്യം നല്‍കിയത് കര്‍ശന വ്യവസ്ഥകളോടെ

Must read

കോ​ട്ട​യം: മ​ത​വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ക്കേ​സി​ല്‍ ബി​ജെ​പി നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​സി.​ജോ​ര്‍​ജി​ന് ജാ​മ്യം. ഈ​രാ​റ്റു​പേ​ട്ട മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. പ​ല​ഘ​ട്ട​ങ്ങ​ളാ​യി ന​ട​ന്ന വാ​ദ​ത്തി​നൊ​ടു​വി​ലാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ശാ​രീ​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പി.​സി.​ജോ​ര്‍​ജ് കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പൊ​തു പ്ര​വ​ർ​ത്ത​ക​നാ​കു​മ്പോ​ൾ കേ​സു​ക​ൾ ഉ​ണ്ടാ​കും. താ​ൻ മു​ന്പ് ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തി​ന് കേ​സു​ക​ൾ ഇ​ല്ല. അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി പോ​ലീ​സ് റി​പ്പോ​ർ​ട്ട് ഉ​ണ്ടെ​ന്നും അ​തി​നാ​ൽ ജാ​മ്യം ന​ൽ​ക​ണ​മെ​ന്നും ജോ​ർ​ജ് വാ​ദി​ച്ചു.

മൂ​ന്ന് മു​ത​ൽ അ​ഞ്ച് വ​ർ​ഷം വ​രെ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും തു​ട​ർ​ച്ച​യാ​യി ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ജോ​ർ​ജ് നി​ല​വി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്. ജ​നു​വ​രി അ​ഞ്ചി​ന് ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ മു​സ്‌​ലീം വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് യൂ​ത്ത് ലീ​ഗ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഈ​രാ​റ്റു​പേ​ട്ട പോലീ​സ് കേ​സെ​ടു​ത്ത​ത്.

See also  വിവാദ പരാമർശവുമായി പിസി ജോർജ്.
- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article