കോട്ടയം (Kottayam) : ടെലിവിഷൻ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ പി.സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി. (PC George again applied for bail in the case of making religious hate speech during a television discussion) ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി വ്യാഴാഴ്ച ജാമ്യ ഹർജി പരിഗണിക്കും. കേസിൽ, രണ്ടാഴ്ചത്തേക്ക് പി.സി ജോർജിനെ കോടതി റിമാൻഡിൽ വിട്ടിരുന്നു. അതേസമയം, കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പി.സി.ജോർജിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇസിജി വേരിയേഷനെ തുടർന്നാണ് പി.സി.ജോർജിനെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനത്തിലെത്തും.