എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം പി സി ചാക്കോ രാജിവെച്ചു

Written by Web Desk1

Updated on:

തിരുവനന്തപുരം (Thiruvananthapuram) : പിസി ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. (PC Chacko resigned as NCP state president.) പാർട്ടിക്കുള്ളിലെ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് പിസി ചാക്കോയുടെ രാജി. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് കൈമാറി.

സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേരത്തേ നേതാക്കളോട് പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞിരുന്നു.അതേസമയം, ചാക്കോ എൻസിപി ദേശീയ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.

See also  ശോഭന തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് ആഗ്രഹം: സുരേഷ് ഗോപി

Leave a Comment