Sunday, April 13, 2025

ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് തീപിടിച്ച് രോഗി വെന്തു മരിച്ചു…

Must read

- Advertisement -

കോഴിക്കോട് (Kozhikkod) : മൊടക്കല്ലൂർ മൊബൈൽ യൂണിറ്റിൻ്റെ ആംബുലൻസ് ആണ് ട്രാൻസ്ഫോമറിൽ ഇടിച്ച് കത്തിയത്. നാദാപുരം സ്വദേശി സുലോചന (56) ആണ് വെന്ത് മരിച്ചത്. പുലർച്ചെ മൂന്നരയോടെയാണ് അപകടം. നാദാപുരത്ത് നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗി സഞ്ചരിച്ച ആംബുലൻസാണ് കത്തിയത്.

മലബാർ മെഡിക്കൽ കോളേജിൽനിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം. സമീപത്തെ കടയിലേക്കും തീ പടർന്നു. കനത്ത മഴയും അപകടത്തിന് കാരണമായി. ആംബുലന്‍സിലുണ്ടായിരുന്നവരെ ആശുപത്രിയലേക്ക് മാറ്റി.

സുലോചനയ്ക്ക് പുറമെ, സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, അയൽവാസി പ്രസീത, രണ്ട് നഴ്സുമാർ, ഒരു ഡോക്ടർ, ആംബുലൻസ് ഡ്രൈവർ എന്നിവരാണ് അപകടസമയം ആംബുലൻസിൽ ഉണ്ടായിരുന്നത്.

See also  മുകേഷ് അടക്കം 4 പേരുടെ മുൻകൂർ ജാമ്യഹർജികൾ ഇന്ന് പരിഗണിക്കും…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article