ഇടുക്കി (Idukki) : നവജാത ശിശു വീട്ടിൽ വെച്ച് പ്രസവമെടുക്കുന്നതിനിടെ മരിച്ചു. ഇടുക്കി മണിയാറൻകുടിയിൽ പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസന്‍റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. (A newborn baby died during delivery at home. The baby was born to Johnson and Biji, who work as pastors in Maniyarankudi, Idukki.) വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗക്കാരാണ് ഇരുവരും. സംഭവത്തിൽ ഇടുക്കി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുഞ്ഞ് മരിച്ച വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാർ ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. പിന്നീട് പൊലിസിന്‍റെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ആശങ്കയിലാഴ്‌ത്തി അമീബിക് മസ്‌തിഷ്‌ക ജ്വരം; വീണ്ടും ഒരു മരണം,ഒരുമാസത്തിനിടെ അഞ്ചാമത്തേത്
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം. ചികിത്സയിലായിരുന്ന വണ്ടൂർ സ്വദേശി 56 കാരി വയസുകാരി ശോഭനയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു ശോഭന. അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച്, ഒരുമാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ചാമത്തെ മരണമാണിത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശോഭനയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ എത്തിച്ചത്. അന്ന് മുതൽ അബോധാവസ്ഥയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്