- Advertisement -
നാഗർകോവിൽ (Nagarkovil) : പതിനേഴു വയസുകാരനെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ പാസ്റ്ററെ തക്കല പൊലീസ് അറസ്റ്റ് ചെയ്തു. (The Thakkala police arrested a pastor on charges of sexually exploiting a 17-year-old boy.) തക്കലയിലെ ഒരു സഭയുമായി ബന്ധപ്പെട്ട പാസ്റ്ററായ മൂലച്ചൽ സ്വദേശി ജെ വർഗീസ് (55) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്.
വെക്കേഷൻ ബൈബിൾ സ്കൂളിൽ വച്ച് തന്നെ പാസ്റ്റർ ലൈംഗിക ചൂഷണം ചെയ്തതായി വിദ്യാർത്ഥി പരാതി നൽകിയതിനെത്തുടർന്ന് രണ്ടുദിവസം മുൻപാണ് കേസെടുത്തത്. അന്വേഷണം നടത്തിയ പൊലീസ് തിങ്കളാഴ്ച രാവിലെയാണ് വർഗീസിനെ അറസ്റ്റുചെയ്തത്.