Wednesday, June 18, 2025

പാരസെറ്റാമോൾ ഗുളികയിൽ കമ്പി കഷ്ണം …..

Must read

- Advertisement -

പാലക്കാട് (Palakkad) : പാരസെറ്റാമോളില്‍ നിന്ന് കമ്പി കഷ്ണം കിട്ടിയെന്ന് പരാതിയുമായി കുടുംബം. (The family complained that they found a piece of wire in the paracetamol.) മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച മരുന്നിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. കഴിക്കാനായി പാരസെറ്റമോള്‍ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു.

മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പാരസെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. കുട്ടിക്ക് പനിയുണ്ടായിരുന്നുവെന്നും ഡോക്ടർ പറഞ്ഞതനുസരിച്ച് പകുതി ഗുളിക കഴിക്കാൻ മരുന്ന് രണ്ടായി ഒടിച്ചപ്പോഴാണ് കമ്പി കണ്ടതെന്നും കുടംബം പറഞ്ഞു.

മരുന്ന് കമ്പനിക്കെതിരെ കുടുംബം പരാതി നല്‍കാനുള്ള തീരുമാനത്തിലാണ്. അതേസമയം സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ചെയർമാൻ സി മുഹമ്മദ് ബഷീർ അറിയിച്ചു. നടന്നത് വലിയ അനാസ്ഥയാണെന്നും നഗരസഭ ചെയർമാൻ അറിയിച്ചു.

See also  ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കൾ പിടിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article