Wednesday, April 2, 2025

പന്തീരാങ്കാവ് കേസ്; ഭാര്യയുമായി ഒത്തു തീർപ്പായെന്ന് രാഹുൽ ഹൈക്കോടതിയിൽ ; സർക്കാർ നിലപാട് നിർണായകം

Must read

- Advertisement -

കോഴിക്കോട് (Kozhikod) : പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് ഇന്ന് ഹൈക്കോടതിയില്‍.. കേസ് പിന്‍വലിക്കണമെന്ന പ്രതി രാഹുലിന്‍രെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ ഭാര്യയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഹര്‍ജിക്കാരനായ രാഹുല്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിക്കൊപ്പം എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനിയായ ഭാര്യ സത്യവാങ്മൂലവും കോടതിയില്‍ നല്‍കിയിരുന്നു.

ഭർത്താവ് രാഹുലിനെതിരെ പൊലീസിൽ പരാതി നൽകിയത് വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണെന്നാണ് യുവതിയുടെ ഇപ്പോഴത്തെ നിലപാട്. ഭാര്യയുമായുളള സകല തെറ്റിദ്ധാരണകളും മാറിയെന്ന് രാഹുലും കോടതിയെ അറിയിച്ചു. പരാതിക്കാരിയായ യുവതി തന്നെ മൊഴി മാറ്റിയ സ്ഥിതിക്ക് കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിയമോപദേശം അനുസരിച്ചാകും പൊലീസ് നിലപാട്. കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് പോയിരുന്നു.

See also  ബജറ്റിലെ നികുതി-ഫീസ് വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ……
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article