പന്തീരങ്കാവ് കേസ് : ഭാര്യയുമായുളള തെറ്റിദ്ധാരണ ഒത്തുതീര്‍പ്പായെന്ന് രാഹുല്‍ കോടതിയില്‍ ; ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമെന്ന് പെണ്‍കുട്ടിയും ; തടസ്സം പോലീസെന്നും ആരോപണം

Written by Taniniram

Updated on:

പന്തീരാങ്കാവ് പീഡനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി രാഹുല്‍. ഭാര്യയുമായുളള തെറ്റിദ്ധാരണകള്‍ മാറിയെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. രാഹുലിന്റെ ആവശ്യത്തിന് പിന്തുണച്ച് പെണ്‍കുട്ടിയും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചെന്നും ബന്ധുക്കളുടെ സമ്മര്‍ദ്ദം മൂലമാണ് മൊഴി നല്‍കിയതെന്നും പരാതി പിന്‍വലിക്കുകയാണെന്നും പെണ്‍കുട്ടി ഹൈക്കോടതി അറിയിച്ചു. കേസില്‍ ഹൈക്കോടതി പോലീസിന് മറുപടിക്കായി നോട്ടീസ് അയച്ചു.

പെണ്‍കുട്ടി പിന്മാറിയെങ്കിലും കേസുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം. ഇക്കാര്യത്തില്‍ നിയമോപദേശം തേടും. ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയുടെ മൊഴിമാറ്റിയെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിക്കുന്നത്. 26 വയസുളള പെണ്‍കുട്ടിക്ക് ആരോടൊപ്പം താമസിക്കണമെന്ന് തീരുമാനിക്കുളള അവകാശമുണ്ട്. എന്നാല്‍ തെളിവുകള്‍ കളളം പറയില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഏറെ വിവാദം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ആന്റി ക്ലൈമാസിലേക്കാണ് പോകുന്നത്. നേരത്തെ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷനും ലഭിച്ചിരുന്നു.

Leave a Comment