Thursday, April 3, 2025

എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം തള്ളിയതിന് പഞ്ചായത്ത് അധികൃതർ 25000 രൂപ പിഴയിട്ടു

Must read

- Advertisement -

മുളവുകാട് (Mulavukad) : വിനോദസഞ്ചാരി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കായലിലേക്ക് മാലിന്യം തള്ളുന്ന മൊബൈൽ വീഡിയോയുമായി വീഡിയോയിലെ സ്ഥലം പരിശോധിച്ച് പഞ്ചായത്ത് അധികൃതർ ചെന്നപ്പോൾ മാലിന്യം കായലിലേക്ക് തള്ളിയത് ഗായകൻ എംജി ശ്രീകുമാറിന്റെ വീട്ടിൽനിന്നും. തുടർന്ന് ഗായകൻ എംജി ശ്രീകുമാറിന് പഞ്ചായത്ത് അധികൃതർ 25000 രൂപ പിഴയിട്ടു.

മാലിന്യം കായലിലേക്ക് തള്ളിയത് ഗായകന്റെ വീട്ടിൽ നിന്നാണെന്ന് വ്യക്തമായെങ്കിലും ആരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല. ഏതാനും ദിവസം മുൻപാണ് സമൂഹമാധ്യമങ്ങളിൽ മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡീയോ പോസ്റ്റ് ചെയ്തത്.

ഗായകൻ തിരുവനന്തപുരത്താണ് താമസം എന്നും വീട്ടിലെ ജോലിക്കാർ ആണ് മാലിന്യം വലിച്ചെറിഞ്ഞതെന്നുമാണ് അറിയാൻ സാധിച്ചതെന്നാണ് മുളവുകാട് പഞ്ചായത്ത് സെക്രട്ടറി വിശദമാക്കുന്നത്. മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി.

പിന്നാലെ ഇങ്ങനെ പരാതി ലഭിച്ചതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് വീഡിയോ ആരോപണം സ്ഥിരീകരിച്ചു. തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടിസ് നൽകുകയായിരുന്നു. പിന്നാലെ ഗായകൻ കഴിഞ്ഞ ദിവസം പിഴ ഒടുക്കുകയായിരുന്നു.

See also  മിന്നല്‍ പരിശോധനയിലെ കണ്ടെത്തല്‍; പോലീസുകാരുടെ പാറാവ് ഡ്യൂട്ടി എ.സി മുറിയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article