Friday, April 4, 2025

പാമ്പന്‍ പാലം: ട്രെയിനിന്റെ വേഗത കൂട്ടിക്കൊണ്ടുള്ള പരീക്ഷണം വിജയം…

Must read

- Advertisement -

ചെന്നൈ (Chennai) : പാമ്പന്‍ പാല (Pamban Bridge) ത്തിലൂടെ നടത്തിയ പുതിയ പരീക്ഷണം വിജയകരം. പാലത്തിലൂടെ ട്രെയിനിന്റെ വേഗത കൂട്ടിക്കൊണ്ടുള്ള ട്രയല്‍ റണ്ണാ (Trail Run) ണ് നടത്തിയത്. ചരക്കു തീവണ്ടി ഉപയോഗിച്ചുള്ള ഈ പരീക്ഷണം വിജയകരമായിരുന്നെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

ദക്ഷിണ റെയില്‍വേ അഡീഷണല്‍ ജനറല്‍ മാനേജര്‍ കൗശിക് കിഷോറി (Additional General Manager, Southern Railway Kaushik Kishor) ന്റെ നേതൃത്വത്തില്‍ ബുധനാഴ്ചയാണ് ട്രയല്‍ നടത്തിയത്. 90 കിലോമീറ്റര്‍ വേഗതയിലാണ് ചരക്കു തീവണ്ടി പാലത്തിലൂടെ കടന്നു പോയത്. മണ്ഡപം റെയില്‍വേ സ്റ്റേഷന്‍ മുതല്‍ രാമേശ്വരം വരെ 2.07 കിലോമീറ്റര്‍ നീളത്തിലാണ് പുതിയ പാലം. ട്രയല്‍ റണ്ണിന് ശേഷം അധികൃതര്‍ ട്രോളിയില്‍ കയറി പുതിയ റെയില്‍വേ പാലം സന്ദര്‍ശിച്ചു.

17 മീറ്റര്‍ ഉയരത്തില്‍ ഡ്രോബ്രിഡ്ജ് പൂര്‍ണമായും തുറന്ന് പരിശോധന നടത്തി. പുതിയ പാമ്പന്‍ റെയില്‍വേ പാലം ഉടന്‍ തുറന്നുകൊടുക്കുമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. വിള്ളലുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 2022 ഡിസംബറില്‍ അടച്ച 110 വര്‍ഷം പഴക്കമുള്ള കാന്റിലിവര്‍ പാലത്തിന് പകരമാണ് പുതിയ പാലം.

See also  സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article