കെപിസിസി പ്രസിഡന്റ് കെ.സുധാകരനും വിഡി സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭ യാത്രയുടെ സമാപന പരിപാടിയില്‍ ദേശീയഗാനം തെറ്റിച്ചു പാടിയ പാലോട് രവിയെ തടഞ്ഞ് ടി സിദ്ധിഖ്. പാലോട് രവി ആലാപനം തുടങ്ങിയപ്പോള്‍ പാടല്ലേ, സിഡി ഇടാം എന്നായിരുന്നു സിദ്ധിഖ് പറഞ്ഞത്. സ്റ്റേജില്‍ വലിയ ചിരി പടര്‍ന്നു. പെട്ടെന്ന് ഒരു വനിതാ നേതാവെത്തി ദേശീയ ഗാനം പാടി സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
ഫെബ്രുവരി 9ന് കാസര്‍ഗോഡ് നിന്നാരംഭിച്ച ജാഥയില്‍ ഒത്തിരി വിവാദങ്ങള്‍ കടന്നുവന്നിരുന്നു. പത്രസമ്മേളനത്തിന് വൈകിയെത്തിയ വിഡി സീതശനെ സുധാകരന് തെറിവിളിച്ചതും, പത്തനംതിട്ടയില്‍ സ്വാഗത പ്രസംഗത്തില്‍ ആന്റോ ആന്റണി കെ.സുധാകന് പകരം കെ.സുരേന്ദ്രനെന്ന് പറഞ്ഞതും പാര്‍ട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.