Friday, April 4, 2025

സ്വന്തം പഞ്ചായത്തില്‍ ഭരണം നഷ്ടമായി ; തിരുവനന്തപുരം ഡിസിസിയില്‍ പൊട്ടിത്തെറി ; പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പാലോട് രവി

Must read

- Advertisement -

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സമയത്ത് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവെച്ചു. രാജികത്ത് നേതൃത്വത്തിന് കൈമാറി. എന്നാല്‍ രാജി കെപിസിസി തളളിയതായാണ് വിവരം. പെരിങ്ങമ്മല പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് നഷ്ടപ്പെടുകയും പ്രസിഡന്റ് അടക്കം കോണ്‍ഗ്രസ് അംഗങ്ങള്‍ സിപിഎമ്മിലേക്ക് പോവുകയും ചെയ്തിരുന്നു. ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്നാണ് കത്തില്‍ പറയുന്നത്.
ലോക്‌സഭാ സീറ്റുനിര്‍ണ്ണയുമായി ബന്ധപ്പെട്ടടക്കം തിരുവനന്തപുരം ഡിസിസിയില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ ബാധിച്ചോയെന്ന് പാര്‍ട്ടി അന്വേഷിക്കും. തലസ്ഥാന ജില്ലയിലെ പ്രധാന നേതാക്കന്മാരുടെയടക്കം പരിപാടികളുടെ ചുക്കാന്‍ പിടിച്ചിരുന്നത് പാലോട് രവിയായിരുന്നു. (palode ravi resigned from post of Thiruvananthapuram DCC President)

See also  ഡോക്ടർമാർ സമയം പാലിക്കുന്നില്ല എന്ന് പരാതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article