പാലക്കാട് ഉപതിരഞ്ഞെടുപ്പിനൊരുങ്ങി മുന്നണികള്‍…മത്സരത്തിനെത്തുന്നത് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളോ

Written by Taniniram

Published on:

പാലക്കാട് : പാലക്കാട് ഉപനിയമസഭാതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ തന്ത്രങ്ങളൊരുക്കി മുന്നണികള്‍. സംസ്ഥാനത്ത് യുഡിഎഫ് തരംഗം തുടരാന്‍ മികച്ച സ്ഥാനാര്‍ത്ഥികളെയാണ് ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി പാലക്കാട് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ സിനിമാ താരം രമേഷ് പിഷാരടി എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ ചര്‍ച്ചകളില്‍ വരുന്നത്. കോണ്‍ഗ്രസ് പ്രചരണ പരിപാടികളില്‍ നര്‍മ്മത്തിലൂടെ എതിരാളികളെ കടന്നാക്രമിക്കുന്ന പിഷാരടി പാലക്കാട് സ്വദേശി കൂടിയാണ്.

മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് കൂട്ടുന്ന ശോഭാ സുരേന്ദ്രനെ പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരിഗണിച്ചേക്കും. എന്നാല്‍ കേന്ദ്രനേതൃത്വത്തിന്റെ അനുമതി ആവശ്യമാണ്. സുരേഷ് ഗോപി മോഡലില്‍ തോറ്റമണ്ഡലമായ ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ശോഭയക്ക് ആഗ്രഹം. സി.കൃഷ്ണകുമാറിനെയും ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരത്തില്‍ ഇ.ശ്രീധരനിലൂടെ ബിജെപി രണ്ടാം സ്ഥാനം നേടിയിരുന്നു.

See also  ഇത്തവണ 400 കടന്നു; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍; കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദത്തിലേക്ക്; ഋഷി സുനക്കിന് വന്‍ തിരിച്ചടി

Leave a Comment