മകളുടെ ചികിത്സായ്ക്കായി സർക്കാർ ആശുപത്രിയിൽ എത്തിയ അമ്മയ്ക്ക് പാമ്പു കടിയേറ്റു

Written by Taniniram

Updated on:

പാലക്കാട്: മകളുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് പാമ്പ് കടിയേറ്റത്. ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡില്‍ നിന്നാണ് പാമ്പുകടിയേറ്റത്.

ഗായത്രിയുടെ മകള്‍ക്ക് പനിയായി ഹോസ്പിറ്റലില്‍ സ്ത്രീകളുടെ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരുന്നു. തറയില്‍ യൂറിന്‍ വീണത് വൃത്തിയാക്കാനായി ചൂലെടുക്കാന്‍ പോയ സമയത്താണ് ഗായത്രിയുടെ കയ്യില്‍ പാമ്പ് കടിച്ചത്. . സംഭവത്തില്‍ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് ഗായത്രിയുടെ ബന്ധുക്കള്‍ പരാതി നല്‍കി.

See also  ആദിവാസി മൂപ്പന് ക്രൂരമർദനം

Related News

Related News

Leave a Comment