പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗമെന്ന് സൂചന. തുടക്കത്തിലെ ബിജെപി അനുകൂല ട്രെന്‍ഡുകള്‍ മാറി മറിഞ്ഞാണ് ബിജെപി വോട്ടുയര്‍ത്തിയത്. പാലക്കാട്ടെ ബിജെപി ശക്തികേന്ദ്രമായ പാലക്കാട് നഗസഭയില്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ കഴിഞ്ഞ തവണ ബിജെപി നേടിയ ലീഡ് നിലയേക്കാള്‍ വലിയ ഇടിവാണ് സി കൃഷ്ണകുമാറിന്റെ വോട്ടുകളില്‍ സംഭവിച്ചിരിക്കുന്നത്. ഇതോടെ പാലക്കാട് തന്നെ നില മെച്ചപ്പെടുത്തിയപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ വിജയത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് ശക്തമായിരിക്കുന്നത്.
പാലക്കാട് നഗരസഭയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമാണ് കാര്യങ്ങള്‍. ബിജെപി ശക്തികേന്ദ്രങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുയര്‍ത്തി. ഇതോടെ പാലക്കാട് ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആഹ്ലാദപ്രകടനം തുടങ്ങി. പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷകള്‍. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.