- Advertisement -
നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇതുവരേയും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബി ജെ പി. നാളെയാണ് തിരഞ്ഞെടുപ്പ്. പാർട്ടിക്കുള്ളിലെ തർക്കങ്ങളാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ പാർട്ടിയിൽ തർക്കങ്ങൾ ഇല്ലാതെ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. പരിചയ സമ്പന്നനായ നേതാവ് വേണോ അതോ പുതുമുഖത്തെ അവതരിപ്പിക്കണോയെന്നൊക്കുള്ള ചർച്ച പാർട്ടിയിൽ നടക്കുന്നുണ്ടെന്നും സംസ്ഥാന നേതൃത്വം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും നേതാക്കൾ പറയുന്നു. ഇരുപത്തി എട്ടുപേരും ഒരേ മനസോടെ ചിന്തിച്ചാൽ ബി ജെ പിക്ക് പുതിയ അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രതിസന്ധിയാവില്ലെന്നും നേതാക്കൾ ആത്മവിശ്വാസത്തോടെ പ്രതികരിച്ചു.