തിരുവനന്തപുരം (Thiruvananthapuram) : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 11ന് വൈകിട്ട് 4.45 മുതല്‍ രാത്രി 9 വരെ അഞ്ച് മണിക്കൂര്‍ അടച്ചിടും. (The runway at Thiruvananthapuram International Airport will be closed for five hours on April 11 from 4.45 pm to 9 pm as part of the Painkuni Aarattu procession at the Sree Padmanabhaswamy Temple.) ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍നിന്നു ലഭ്യമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തിന്‍റെ റണ്‍വേയിലൂടെ ഘോഷയാത്ര കടന്നുപോകുന്നതിനാലാണ് നിയന്ത്രണമെന്ന് ടിയാല്‍ അറിയിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര റൺവേ മുറിച്ച് കടന്നുപോകുന്നതിനാൽ വർഷം രണ്ടുതവണ തിരുവനന്തപുരം വിമാനത്താവളം അടച്ചിടാറുണ്ട്. ശംഖുമുഖത്ത് കടലിലാണ് ആറാട്ട് നടക്കുക. ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര റൺവേ മുറിച്ചുകടന്ന് ശംഖുംമുഖത്തേക്ക് പോകുന്നത് വർഷങ്ങളായി തുടരുന്ന ആചാരമാണ്. 1932 ലാണ് തിരുവനന്തപുരം വിമാനത്താവളം സ്ഥാപിതമായത്.