Wednesday, April 23, 2025

കശ്മീരില്‍ കുടുങ്ങിയ മുകേഷും ടി സിദ്ദിഖുമുള്‍പ്പെടെ 4 എംഎല്‍എമാരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു

നിയമസഭ അഷ്വറൻസ് കമ്മിറ്റിയുടെ പര്യടന പരിപാടിയുടെ ഭാഗമായി എംഎൽഎമാർ കശ്മീരിലെത്തിയത്.

Must read

- Advertisement -

ഭീകരാക്രമണം നടന്ന കശ്മീരിൽ കുടുങ്ങിയ മലയാളികളിൽ നാല് എംഎൽഎമാരും മൂന്ന് ഹൈക്കോടതി ജഡ്ജിമാരും. കൊല്ലം എംഎൽഎ എം മുകേഷ്, കൽപറ്റ എംഎൽഎ ടി സിദ്ദിഖ്, തിരൂരങ്ങാടി എംഎൽഎ കെപിഎ മജീദ്, നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ എന്നിവരും 3 ജഡ്ജിമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരാണ് കുടുങ്ങി കിടക്കുന്നത്.

പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് അന്ത്യോപചാരം അർപ്പിക്കുന്ന ചിത്രങ്ങൾ ടി സിദ്ദിഖ് ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനൊപ്പം അന്ത്യോപചാരം അർപ്പിക്കുന്ന ചിത്രമാണുള്ളത്. നിയമസഭ അഷ്വറൻസ് കമ്മിറ്റിയുടെ പര്യടന പരിപാടിയുടെ ഭാഗമായി എംഎൽഎമാർ കശ്മീരിലെത്തിയത്.

ജമ്മു കശ്മീരിൽ കുടുങ്ങിക്കിടക്കുന്നത് 258 മലയാളികളെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ അജിത് കോളശേരി അറിയിച്ചിട്ടുണ്ട്. നോർക്ക ഹെൽപ് ഡെസ്‌കിൽ 28 ഗ്രൂപ്പുകളിലായി 262 പേരാണ് വിവരം റജിസ്റ്റർ ചെയ്തത്. ഇതിൽ നാലു പേർ നാട്ടിൽ തിരിച്ചെത്തി. 

See also  തൃശൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article