- Advertisement -
പത്മജ വേണുഗോപാല്‍ പോയതിന്റെ വിവാദങ്ങള്‍ അടങ്ങുന്നതിന്റെ മുന്‍പെ കോണ്‍ഗ്രസിനെ വെട്ടിലാക്കി തിരുവനന്തപുരം ജില്ലയിലെ നിരവധി നേതാക്കള്‍ ബിജെപിയിലേക്ക്
ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേത്രിയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് (Padmini Thomas) വ്യാഴാഴ്ച ബിജെപിയില്‍ ചേരുമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. കെ.കരുണാകരന്‍, ഉമ്മന്‍ചാണ്ടി എന്നിവരോട് അടുത്ത ബന്ധമുണ്ടായിരുന്ന പത്മിനി കെപിസിസിയുടെ കായികവേദി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംറെയില്‍വേയിലെ മുന്‍ ഉദ്യോഗസ്ഥയുമാണ്. കോണ്‍ഗ്രസ് നേതൃത്വം മാറിയതോടെ വലിയ പരിഗണന ലഭിച്ചിരുന്നില്ല. പാര്‍ട്ടിയില്‍ അസംതൃപ്തരായ നിരവധി കോണ്‍ഗ്രസ് നേതാക്കളെ ബിജെപി നോട്ടമിടുന്നുണ്ട്.