തിരുവനന്തപുരത്തെത്തിയ പത്മജ വേണുഗോപാലിന് ഉജ്ജ്വല വരവേൽപ്പ്

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : ബിജെപിയിൽ അംഗത്വമെടുത്തശേഷം (After joining the BJP) തിരുവനന്തപുരത്തെത്തിയ പത്മജ വേണുഗോപാലിന് (Padmaja Venugopal) ഉജ്ജ്വല സ്വീകരണമൊരുക്കി സംസ്ഥാനത്തെ ബിജെപി പ്രവർത്തകര്‍ (BJP workers) . സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (State President K Surendran), കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, പി കെ കൃഷ്ണദാസ്, ഷോൺ ജോർജ്, കരമന ജയൻ, വി വി രാജേഷ്, അഡ്വ. എസ് സുരേഷ് (Union Ministers V Muraleedharan, Rajeev Chandrasekhar, PK Krishnadas, Shaun George, Karamana Jayan, VV Rajesh, Adv. S. Suresh) അടക്കമുള്ള നേതാക്കൾ വിമാനത്താവളത്തിലെത്തിയിരുന്നു.

ഷാൾ അണിയിച്ചും പുഷ്പ വൃഷ്ടി നടത്തിയും ജയ്‌‌വിളികളുമായാണ് ബിജെപി പ്രവർത്തകർ പത്മജയെ സ്വീകരിച്ചത്. ചെണ്ട മേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു. ബിജെപിയിൽ ചേർന്ന ശേഷം പത്മജ ആദ്യമായിട്ടാണ് നാട്ടിലെത്തിയത്. ഇതിനുശേഷം സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ എത്തിയ പത്മജ മാധ്യമങ്ങളെ കണ്ടു.

‘‘അച്ഛന്റെ പേരിൽ സ്മാരകം നിർമ്മിച്ചു തരാം എന്ന് പറഞ്ഞ് പറ്റിച്ചു. ഒരു കല്ല് പോലും വച്ചിട്ടില്ല. എന്നെ തൃശ്ശൂരിൽ നിന്ന് ഓടിക്കാൻ നാലഞ്ചു പേർ തീരുമാനിച്ചു. നേതൃത്വം ഇത് നിസ്സാരമായി കണ്ടു. അള മുട്ടിയാൽ ചേരയും കടിക്കും. രാഹുൽ മങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കും. അച്ഛനെതിരെ അല്ല അമ്മയ്ക്കെതിരെയാണ് പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ കിടന്നതിന്റെ കാരണം എന്നെക്കൊണ്ട് പറയിപ്പിക്കരുത്’’- പത്മജ പറഞ്ഞു.

കെ മുരളീധരന്റെ വിമർശനങ്ങളോടുള്ള പത്മജയുടെ പ്രതികരണം ഇങ്ങനെ- ‘‘ചേട്ടന് എന്നെക്കുറിച്ച് എന്തും പറയാനുള്ള അവകാശമുണ്ട്. ചേട്ടൻ ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്. പല പല പാർട്ടി മാറിവന്ന ആളല്ലേ രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും വേറെ കാണണം. എന്റെ രാഷ്ട്രീയം വേറെയാണ്. എന്നെ വെറുതെ വിട്ടേക്കണം. മൂന്നുനാല് പാർട്ടി മാറി വന്നയാൾക്ക് എങ്ങനെ എന്നെ വിമർശിക്കാനാവും. എനിക്ക് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുള്ള സ്ഥലത്താണ് ഞാൻ എത്തിയിരിക്കുന്നത്’’-

തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്നും പത്മജ പറഞ്ഞു. ഇന്നലെ വൈകിട്ട് ആറരയ്‌‌ക്ക് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തുവച്ചാണ് പത്മജ പാർട്ടി അംഗത്വം സ്വീകരിച്ചത്.

Related News

Related News

Leave a Comment