Wednesday, October 22, 2025

ലോക്‌സഭാ പ്രചരണത്തിന് 22 ലക്ഷം വാങ്ങിയെന്ന് പത്മജ. 22 ലക്ഷം കൊടുക്കാന്‍ മാത്രം മണ്ടിയാണോ പത്മജയെന്ന് എം.പി.വിന്‍സെന്റ്

Must read

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി തന്റെ കയ്യില്‍ നിന്നു 22 ലക്ഷം രൂപ അന്നു ഡിസിസി പ്രസഡിന്റായിരുന്ന എം.പി. വിന്‍സന്റ് വാങ്ങിയെന്ന ആരോപണവുമായി പത്മജ വേണുഗോപാല്‍. എന്നിട്ടും പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയില്‍ വാഹനത്തില്‍പ്പോലും കയറ്റിയില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കത്തയച്ചുവെന്നും പത്മജ ആരോപിക്കുന്നു. ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് എം.പി വിന്‍സെന്റ്. വാഹനത്തില്‍ കയറാന്‍ 22 ലക്ഷം കൊടുക്കാന്‍ മാത്രം മണ്ടിയാണോ പത്മജ. റോഡ് ഷോയ്ക്ക് പണം വാങ്ങിയെന്ന ആരോപണം തെറ്റാണ്.

കെപിസിസിയുടെ ഇത്രയും വലിയൊരു നേതാവ്. കെ. കരുണാകരന്റെ മകള്‍… അവര്‍ 22 ലക്ഷം രൂപ കൊടുത്തുവെന്നു പറഞ്ഞാല്‍ ഈ നാട്ടിലാരാ അതു വിശ്വസിക്കുക. അതു വെറുതേ വിടുകയാണ് നല്ലത്. മറുപടി അര്‍ഹിക്കുന്നില്ല. പ്രതാപനും എനിക്കും ഓരോ വോട്ടു വീതമാണുള്ളത്. പത്മജ തൃശൂരില്‍ തോറ്റത് എത്ര വോട്ടിനെന്ന് ഓര്‍ക്കണമെന്നും വിന്‍സെന്റ് അഭിപ്രായപ്പെട്ടു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article