പോലീസ് തലപ്പത്ത് പോര് : അജിത് കുമാർ നൽകിയത് കള്ളമൊഴി ; ഡിജിപിക്ക് ഇന്റലിജൻ സ് മേധാവി പി.വിജയന്റെ പരാതി

Written by Taniniram

Published on:

എഡിജിപി എംആര്‍.അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന് ഡിജിപിക്ക് ഇന്റലിജന്‍സ് മേധാവി പി.വിജയന്റെ പരാതി. കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പി.വിജയന് പങ്കെന്നായിരുന്നു അജിത്കുമാര്‍ ഡി.ജി.പിക്ക് നല്‍കിയ മൊഴി. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ പരാതി ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ ആര്‍ക്കൊപ്പം മുഖ്യമന്ത്രി നില്‍ക്കുമെന്നത് തുടര്‍നടപടിയില്‍ നിര്‍ണായകമാകും.

അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ഡിജിപി എസ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് പി വിജയനെതിരെ അജിത് കുമാര്‍ മൊഴി നല്‍കിയത്. വിജയന് കരിപ്പൂരിലെ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എസ് പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടന്നായിരുന്നു അജിത് കുമാറിന്റെ മൊഴി. എന്നാല്‍ സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു.കോഴിക്കോട്ട് ട്രെയിനിലെ തീവയ്പ്പില്‍ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം പി വിജയന് അന്വേഷണ വിധേയമായി സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. അന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് തള്ളിയതോടെയാണ് വിജയന്‍ സര്‍വീസില്‍ തിരിച്ചെത്തിയത്.അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസില്‍ അജിത് കുമാറിന് ക്‌ളീന്‍ ചീറ്റ് നല്‍കാനൊരുങ്ങുകയാണ് വിജിലന്‍സ് വകുപ്പ്. അന്വേഷണത്തില്‍ അനധികൃതമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് വിജിലന്‍സ് നിലപാട്. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

See also  എഡിജിപി പി വിജയൻ സംസ്ഥാന ഇന്റലിജൻസ് മേധാവി

Related News

Related News

Leave a Comment