Thursday, April 3, 2025

പി. ടി.അബ്ദുറഹ്മാൻ പുരസ്കാരം പ്രശസ്ത കവി റഫീഖ് അഹമ്മദിന്

Must read

- Advertisement -

വടകര: മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും ഗാനരചയിതാവുമായ പരേതനായ പി. ടി. അബ്ദുറഹ്മാന്റെ സ്മരണയ്ക്കായി വടകര എഫാസ് ഏർപ്പെടുത്തിയ പുരസ്കാരത്തിനായി ഇത്തവണ പ്രശസ്ത കവി ശ്രീ.റഫീഖ് അഹമ്മദിനെ തെരഞ്ഞെടുത്തു.


പ്രശസ്ത സാഹിത്യകാരൻ ശ്രീ.സി.വി. ബാലകൃഷ്ണൻ, കവി ശ്രീ വീരാൻകുട്ടി, വി. ടി. മുരളി എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. Feb.16 ന് വടകര ടൌൺ ഹാളിൽ നടക്കുന്ന പി. ടി അനുസ്മരണ സമ്മേളനത്തിൽ വച്ച് അവാർഡ്
ശ്രീ. റഫീഖിന് സമർപ്പിക്കുന്നു. 10000 രൂപയും പ്രശസ്തി പത്രവും ആർടിസ്റ്റ് മദനൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമടങ്ങിയതാണ് പുരസ്കാരം.

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന പി. ടി. കവിതകളുടെ സമ്പൂർണ്ണ സമാഹാരത്തിന്റെ പ്രകാശനവും തദവസരത്തിൽ പ്രകാശനം ചെയ്യും….

See also  ഹെലികാം, ഡ്രോണ്‍ എന്നിവയ്ക്ക് നിരോധനം തൃശൂര്‍ പൂരം: ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക ഉത്തരവിറക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article