അൻവറിനെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ ക്രിമിനൽ അപകീർത്തി കേസ്‌

Written by Taniniram

Published on:

കണ്ണൂര്‍: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരെ ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി. കണ്ണൂര്‍, തലശേരി കോടതികളിലാണ് കേസ് ഫയല്‍ ചെയ്തത്. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരുന്നത്. പി.വി.അന്‍വറിന് പിന്നില്‍ അധോലോകമാണെന്നും തനിക്കെതിരായ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നുമാണ് ശശി പറയുന്നത്.

പി.വി. അന്‍വറിന്റെ ആരോപണങ്ങള്‍ക്കെതിരെ ശശി നേരത്തെ തന്നെ നിയമ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് അന്‍വറിനെതിരെ വക്കീല്‍ നോട്ടിസും അയച്ചിരുന്നു. ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നായിരുന്നു ആവശ്യം. നോട്ടിസിനു മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ക്രിമിനല്‍ നടപടിയുമായി പി.ശശി മുന്നോട്ട് പോവുന്നത്. ശശിക്കെതിരെ വാര്‍ത്താസമ്മേളനങ്ങളിലും പരിപാടികളിലും അന്‍വര്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

See also  `കേന്ദ്രം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു’; മന്ത്രി ജി ആർ അനിൽ

Related News

Related News

Leave a Comment