കൊടി സുനിക്ക് പരോൾ നൽകിയതിൽ ജയിൽ വകുപ്പിനെ ന്യായീകരിച്ച് പി ജയരാജൻ

Written by Taniniram

Published on:

കേരളത്തെ ഞെട്ടിച്ച ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനിക്ക് പരോൾ അനുവദിച്ചതിനെ ന്യായീകരിച്ച് സിപിഎം നേതാവ് പി ജയരാജൻ. സുനിക്ക് പരോളിന് അർഹതയുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ അവകാശവാദം. കഴിഞ്ഞ ആറുവർഷമായി ജയിൽ വകുപ്പ് പരോൾ അനുവദിച്ചിരുന്നില്ലെന്നും ജയരാജൻ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. കോവിഡ് കാലത്ത് പോലും കൊടിസുനിക്ക് പരോൾ നൽകിയിരുന്നില്ലെന്നും ആറുവർഷങ്ങൾക്ക് ശേഷം അമ്മയുടെ പരാതിയെ തുടർന്ന് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. പോലീസ് റിപ്പോർട്ട് എതിരായിട്ടും സുനിക്ക് ജയിൽ വകുപ്പ് പരോൾ അനുവദിച്ചതിനെതിരെ വിമർശനങ്ങൾ ഉയരുന്നതിന് ഇടയിലാണ് ജയരാജൻ്റെ പ്രതികരണം. അതേസമയം ടിപി വധക്കേസിൽ മൂന്നാംപ്രതിയായ കൊടി സുനിക്ക് ഒരു മാസത്തെ പരോളാണ് ജയിൽ വകുപ്പ് അനുവദിച്ചിരിക്കുന്നത്. മനുഷ്യാവകാശ കമ്മിഷന്റെ കത്ത് പരിഗണിച്ചാണ് ജയിൽ വകുപ്പിന്റെ നടപടി. കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് പരോൾ നൽകണമെന്ന് അപേക്ഷ നൽകിയിരുന്നു. തുടർന്ന് മനുഷ്യാവകാശ കമ്മിഷന്റെ നിർദേശപ്രകാരമാണ് ജയിൽ ഡിജിപി പരോൾ നൽകിയത്.ജയിലിൽ കഴിയുമ്പോൾ മറ്റ് കേസുകളിൽ പ്രതിയായതിനാൽ നേരത്തേ പലതവണ സുനിക്ക് പരോൾ നിഷേധിച്ചിരുന്നു. ഇരട്ട ജീവപരന്ത്യം ശിക്ഷ അനുഭവിക്കേ, ജയിലിൽ മൊബൈൽഫോൺ ഉപയോഗിച്ചു, ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനം ഏകോപിപ്പിച്ചു, ജയിൽ ഉദ്യോഗസ്ഥരെ മർദിച്ചു തുടങ്ങിയ കേസുകളിൽ പ്രതി ആയതിനെത്തുടർന്നാണ് സുനിക്ക് പരോൾ അനുവദിക്കാതിരുന്നത്. പരോൾ ലഭിച്ചതോടെ ഈ മാസം 28ന് തവനൂർ ജയിലിൽനിന്ന് കൊടി സുനി പുറത്തിറങ്ങി.വിയ്യൂരിലെ അതിസുരക്ഷാജയിലിൽ സഹതടവുകാരുമായി ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചതോടെയാണ് കൊടി സുനിയെ കഴിഞ്ഞ വർഷം നവംബറിൽ തവനൂരിലേക്കു മാറ്റിയത്.

See also  സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം

Related News

Related News

Leave a Comment