ഓയൂര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ ഭക്തിമാര്‍ഗത്തില്‍. കേസില്‍ ജാമ്യത്തിലിറങ്ങിയ അനുപമ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആറ്റുകാല്‍ പൊങ്കാലയിടുന്ന വീഡിയോയും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന വീഡിയോയും പങ്ക് വച്ചിട്ടുണ്ട്. കഴുത്തില്‍ ഹരേകൃഷ്ണ മാലയും ധരിച്ചാണ് വീഡിയോകളില്‍ അനുപമയെത്തിയിരിക്കുന്നത്. അനുപമയ്ക്ക് അനുകൂലവും പ്രതികൂലവുമായി നിരവധി കമന്റുകളാണ് വീഡിയോയിലും ഇന്‍സ്റ്റാഗ്രാമിലും വരുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഹൈക്കോടതി അനുപമയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. കര്‍ണാടകയില്‍ എല്‍എല്‍ബിക്ക് പഠിക്കാനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമ ആവശ്യപ്പെട്ടത്.
2023 നവംബര്‍ 27-നാണ് ഓയൂരില്‍ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനുപമയുടെ പിതാവ് മാമ്പള്ളിക്കുന്നം കവിതാരാജില്‍ പദ്മകുമാര്‍, അമ്മ അനിത എന്നിവരും പ്രതികളാണ്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികള്‍ പിന്നീട് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. ഡിസംബര്‍ ഒന്നിന് തമിഴ്‌നാട്ടിലെ പുളിയറയില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.