Friday, April 4, 2025

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇന്ന് അറുപതാം പിറന്നാൾ…

Must read

- Advertisement -

കൊച്ചി (Kochi) : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇന്ന് അറുപതുവയസ്സ് തികയും. പിറന്ന നക്ഷത്രം പ്രകാരം ഷഷ്ഠിപൂര്‍ത്തി ജൂലായിലെ ചതയദിനത്തിലാണ്. ഇത്തവണയും ആഘോഷങ്ങളുണ്ടാവില്ല.
യു.എ.ഇ. യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നെങ്കിലും മഴക്കെടുതി രൂക്ഷമായതോടെ ബുധനാഴ്ച യാത്ര റദ്ദാക്കിയിരുന്നു.

അന്ന് വൈകീട്ട് തന്നെ പറവൂരില്‍ വെള്ളം കയറിയ പ്രദേശങ്ങളിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വെള്ളിയാഴ്ച ഔദ്യോഗിക പരിപാടികളില്ല. ഗുരുവായൂര്‍ ദര്‍ശനത്തിനു പോകുമെന്ന് സൂചനയുണ്ട്. എറണാകുളം നെട്ടൂരില്‍ ജനിച്ച സതീശന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.

1986-87 കാലത്ത് എം.ജി. സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായിരുന്നു. 2001 മുതല്‍ തുടര്‍ച്ചയായി നിയമസഭാംഗമാണ്. എ.ഐ.സി.സി. സെക്രട്ടറി പദവിയും കെ.പി.സി.സി. വൈസ് പ്രസിഡന്റിന്റെ ചുമതലയും വഹിച്ചു.

See also  പന്ന്യൻ രവീന്ദ്രൻ പത്രിക നൽകി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article