Friday, April 4, 2025

ഓൺലൈൻ മീഡിയ പ്രസ് ക്ലബ് യോഗം തിരുവനന്തപുരത്ത് നടന്നു.

Must read

- Advertisement -

ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ് (Press Club )തിരുവനന്തപുരം(Thiruvananthapuram ) ജില്ല കമ്മിറ്റി യോഗം ചേർന്നു. സംസ്ഥാന പ്രസിഡന്റ് കെ.ബി .ഷാജി യോഗം ഉദ്ഘാടനം ചെയ്തു. ഓൺലൈൻ മീഡീയകളെ തകർക്കുന്ന സമീപനമാണ് സംസ്ഥാന കേന്ദ്ര സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് ഷാജി പറഞ്ഞു. സൂര്യദേവ് അധ്യക്ഷത വഹിച്ചു. സർക്കാർ അനാവശ്യ നിയമങ്ങളിലൂടെ ജനാധിപത്യപരമായി പ്രവർത്തിയ്ക്കുന്ന ഓൺലൈൻ മാധ്യമ പ്രവർത്തനങ്ങളെ തടയിടുവാൻ ശ്രമിക്കുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ആർ. ദേവൻ അഭിപ്രായപ്പെട്ടു.

ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് എല്ലാ സ്ഥലങ്ങളിലും ഒന്നായി ചേരുവാനുള്ള വേദിയായി സംഘടന മാറിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം എസ്.ബി .മധുവിന്റെ (റിട്ടേണിംഗ് ഓഫീസർ ) നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. വക്കം അജിത് ( ജില്ലാ പ്രസിഡൻ്റ്), ചെല്ലാങ്കോട് സുരാജ് (ജില്ലാ സെക്രട്ടറി), ബൈജു ശ്രീധർ (വൈസ് പ്രസിഡൻ്റ്), സരിജ സ്റ്റീഫൻ (ജോയിൻ്റ് സെക്രട്ടറി), ആര്യനാട് സുരേഷ് (ട്രഷറർ ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

See also  വരുന്നു ലാഡർ ക്യാപിറ്റൽ ഹിൽ; ഉത്‌ഘാടനം ഈ മാസം 15 ന് .
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article