Wednesday, April 2, 2025

ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറ്റി ഒരാൾ മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

Must read

- Advertisement -

കൊല്ലം (Quilon) : ജോനകപ്പുറത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ഒൻപത് പേര്‍ക്ക് പരിക്കേറ്റു. ഭിന്നശേഷിക്കാരനായ തമിഴ്‌നാട് കൊടമംഗലം സ്വദേശി പരശുരാമൻ (Parasuraman hails from Kodamangalam, Tamil Nadu) (60) ആണ് മരിച്ചത്. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. പള്ളിത്തോട്ടം സ്വദേശി സിബിൻ കസ്റ്റഡിയിൽ.

ഹാര്‍ബര്‍ റോഡിൽ (Harber Road) ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. മൂന്നാംകരയിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെല്ലാം കൊടമംഗലം സ്വദേശികളാണ്. അപകടത്തിൽ പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചുകയറിയതാണ് മരണത്തിലേക്ക് നയിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബൈക്ക് ഓടിച്ചിരുന്ന സിബിനും പരിക്കുണ്ട്.

See also  ചായകുടിക്കാൻ നിറുത്തിയ ബൈക്കിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article