- Advertisement -
കൊച്ചി (Kochi) : പ്രശസ്ത ഓങ്കോളജിസ്റ്റും കാന്‍സര്‍ രോഗ വിദഗ്ധനുമായ ഡോ. വി പി ഗംഗാധരന് (Dr. V P Gangadharan) ഭീഷണി. മുംബൈയിലെ ‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ്’ എന്ന പേരിലുള്ള കത്തിലൂടെയാണ് ഡോ. വി പി ഗംഗാധരന് ഭീഷണി സന്ദേശം ലഭിച്ചത്. ‘ബ്ലഡ് മണി’യായി 8.25 ലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നുമാണ് കത്തിലെ ഭീഷണി.
കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്ക് അല്ലെങ്കില്‍ ക്യുആര്‍ കോഡ് വഴി ബിറ്റ് കോയിന്‍ ആയി പണം നല്‍കണം എന്നാണ് ഭീഷണിയില്‍ ആവശ്യപ്പെടുന്നത്. തപാല്‍ വഴി മെയ് 17 ന് ലഭിച്ച കത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. ഗംഗാധരന്‍ മരട് പൊലീസില്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.