Monday, September 8, 2025

ഓണം വാരാഘോഷ സമാപനം; തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും നാളെ അവധി…

നിശ്ചല ദൃശ്യങ്ങൾ കിഴക്കേകോട്ട വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കൽ ബൈപ്പാസിൽ പ്രവേശിക്കുന്ന സമയം ഈഞ്ചക്കൽ ഭാഗത്തു നിന്നും മിത്രാനന്ദപുരം ഭാഗത്തേക്കോ അട്ടക്കുളങ്ങര ഭാഗത്തേക്കോ യാതൊരു വാഹനങ്ങളും കടത്തി വിടുന്നതല്ല.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. (A holiday has been declared for all schools within the Thiruvananthapuram Corporation limits tomorrow in connection with the conclusion of the Onam week celebrations.) നഗരത്തില്‍ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേകോട്ട, ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ നിയന്ത്രണം ഉണ്ടാവും.

ഘോഷയാത്ര കടന്നു പോകുന്ന റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും അറിയിപ്പുണ്ട്.

നിശ്ചല ദൃശ്യങ്ങൾ കിഴക്കേകോട്ട വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കൽ ബൈപ്പാസിൽ പ്രവേശിക്കുന്ന സമയം ഈഞ്ചക്കൽ ഭാഗത്തു നിന്നും മിത്രാനന്ദപുരം ഭാഗത്തേക്കോ അട്ടക്കുളങ്ങര ഭാഗത്തേക്കോ യാതൊരു വാഹനങ്ങളും കടത്തി വിടുന്നതല്ല. ഘോഷയാത്രയിലെ ഫ്ലോട്ടുകളും മറ്റു കലാരൂപങ്ങളും ഈഞ്ചക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തോട് സർവ്വീസ് റോഡ് വഴി കല്ലുമ്മൂട് ഹൈവേയിൽ കയറി ഘോഷയാത്ര അവസാനിപ്പിക്കേണ്ടതാണ്.

See also  സപ്ലൈകോ സിഎംഡിയായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article