Saturday, April 5, 2025

കാടിറങ്ങിയ കരടി റോഡിൽ….

Must read

- Advertisement -

മാനന്തവാടി∙ മാനന്തവാടി പ്രാന്തപ്രദേശത്തും വെള്ളമുണ്ട പഞ്ചായത്തിലുമൊക്കെ കറങ്ങി നടന്നു ഭീതി പടർത്തിയ കരടി ഇപ്പോൾ പനമരത്തെത്തിയതായി സൂചന. പാലത്തിനു സമീപം കരടിയെ കണ്ടതായി നാട്ടുകാർ പറയുന്നു. .കീഞ്ഞുകടവ് റോഡിലൂടെ കരടി പോകുന്നതിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ഈ മേഖല കേന്ദ്രീകരിച്ച് വനപാലകർ പരിശോധന നടത്തുകയാണ്. മയക്കുവെടിവച്ച് കരടിയെ പിടികൂടാനാണു നീക്കം. ഇന്നലെ കൊമ്മയാട്, പാലിയാണ ഭാഗത്തായിരുന്നു കരടിയുണ്ടായിരുന്നത്. ഇവിടെ നിന്നും എട്ടു കിലോമീറ്ററോളം താണ്ടിയാണ് കരടി പനമരത്ത് എത്തിയതെന്നാണ് സൂചന.

വീടുകൾ കയറിയ കരടി പഞ്ചസാരയും എണ്ണയും എടുത്തുകൊണ്ടുപോയി. കൊമ്മയാട് പള്ളിയുടെ പരിസരത്തും പാലിയാണ സ്കൂൾ പരിസരത്തും കരടിയെ കണ്ടു. പാലിയാണയില്‍ വയലിലൂടെ ഓടുന്ന കരടിയുടെ ദൃശ്യം പുറത്തുവന്നു. പയ്യമ്പള്ളിയിൽ നിന്ന് 30 കിലോമീറ്ററോളം താണ്ടിയാണ് കരടി പനമരത്ത് എത്തിയത്.

See also  ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ കോഫി ഹൗസിനുള്ളിൽ തൂങ്ങി മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article