മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓര്‍മയായിട്ട് ഇന്ന് ഒരുവര്‍ഷം. വിപുലമായ പരിപാടികളാണ് ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ ദിനത്തില്‍ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ പുതുപ്പള്ളി പള്ളിയിലും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. തുടര്‍ന്ന് 10 ന് പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തില്‍ അനുസ്മരണ ചടങ്ങ് നടക്കും. ചടങ്ങ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനംചെയ്യും.
വൈകിട്ട് മൂന്നിന് കോണ്‍ഗ്രസ് അനുസ്മരണ പൊതുയോഗം സംഘടിപ്പിക്കും. എഐസിസിജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.