തലസ്ഥാനത്ത് ഡിജെ പാർട്ടിക്കിടെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടൽ , ഗുണ്ടാനേതാവ് ഓംപ്രകാശ് അറസ്റ്റിൽ

Written by Taniniram

Published on:

തിരുവനന്തപുരം : കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍. തിരുവനന്തപുരം ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെയുണ്ടായ ഏറ്റുമുട്ടല്‍ കേസിലാണ് ഓംപ്രകാശിനെ പൊലീസ് അറസ്റ്റുചെയ്തത്. ഫോര്‍ട്ട് പൊലീസ് അറസ്റ്റുരേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ ഓം പ്രകാശിന് നോട്ടിസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് അറസ്റ്റ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. എയര്‍പോര്‍ട്ട് സാജന്റെ മകന്‍ ഡാനി നടത്തിയ ഡിജെ പാര്‍ട്ടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. എതിര്‍ചേരിയില്‍ പെട്ട ഓംപ്രകാശും സുഹൃത്തും എത്തുകയും ഡിജെയ്ക്കിടെ വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ ഓംപ്രകാശിനെ കൂടാതെ 10 പേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

See also 

Leave a Comment