Friday, April 4, 2025

വൃദ്ധ മരിച്ച നിലയില്‍, മൃതദേഹത്തിന് 2 ദിവസം പഴക്കം

Must read

- Advertisement -

തിരുവനന്തപുരം: അലമാര തലയില്‍ വീണ് വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. നീറമണ്‍കര വിനായക നഗറില്‍ രാജലക്ഷ്മി (83) ആണ് മരിച്ചത്. വൃദ്ധ വീട്ടില്‍ തനിച്ചായിരുന്നു താമസം. മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ടെന്നാണ് കരമന പൊലീസ് വ്യക്തമാക്കുന്നത്. കട്ടിലില്‍ കിടക്കുന്ന മൃതദേഹത്തിന് മുകളില്‍ അലമാര വീണുകിടക്കുന്നതായിട്ടാണ് കാണുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ബന്ധുക്കള്‍ ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാരെത്തി ജനല്‍ വഴി നോക്കിയപ്പോഴാണ് കട്ടിലില്‍, അലമാര വീണ് വൃദ്ധ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. വീടിന്റെ രണ്ട് വാതിലുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വാതില്‍ തകര്‍ത്താണ് പൊലീസ് അകത്തു കയറിയത്. മോഷണ ശ്രമമോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായ ഫോറന്‍സിക് പരിശോധനക്ക് ശേഷം മാത്രമേ മനസ്സിലാക്കാന്‍ സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്. കരമന പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

See also  ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് പരുക്കേറ്റ കണ്ടക്ടർ മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article