കഴിഞ്ഞദിവസം ഐഎഎസുകാരുടെ ക്വാര്‍ട്ടേഴ്‌സ് നിര്‍മാണ പദ്ധതിക്ക് തുടക്കം കുറിക്കേ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ മരപ്പട്ടി ശല്യത്തെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചതിന് പിന്നലെ വിഷയം ശ്രദ്ധനേടുകയാണ്.
മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങളോട് കടുത്ത വിയോജിപ്പുളള പ്രതിപക്ഷനേതാവിന് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോട് യോജിപ്പാണ്.
മുഖ്യമന്ത്രിക്ക് മാത്രമല്ല ഞങ്ങള്‍ക്കും പ്രശ്‌നം മരപ്പട്ടി തന്നെ. തന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ”മരപ്പട്ടി ഇവിടെയും ഉണ്ട്. പുലര്‍ച്ചെ നാലുമണിയോടെ ഞാനും മരപ്പട്ടി ശല്യംകാരണം ഉണര്‍ന്നു. ഒന്നിലധികം മരപ്പട്ടിയുണ്ട്”-വാര്‍ത്താ സമ്മേളനത്തിലെ ചോദ്യത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
മരപ്പട്ടി ശല്യം കാരണം വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു വയ്ക്കാനോ വെള്ളം തുറന്നു വയ്ക്കാനോ സാധിക്കാത്ത അവസ്ഥയാണെന്നാണു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.
മന്ത്രി മന്ദിരങ്ങളുടെ പഴക്കം കാരണമാണു മരപ്പട്ടിയും കീരിയും എലിയുമെല്ലാം ചേക്കേറുന്നത്. രാജ്ഭവനിലെ മരപ്പട്ടി ശല്യം കാരണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുറച്ചുകാലം മാറി താമസിച്ചിരുന്നു. മന്ത്രിമന്ദിരങ്ങള്‍ മോഡിപിടിപ്പിക്കാന്‍ 48.91 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവിറങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ വിവാദമുണ്ടാകാതിരിക്കാനാണ് മുഖ്യമന്ത്രി മുന്‍കരുതലെടുത്തതെന്നും വിമര്‍ശനമുണ്ട്.

                                    
