Saturday, April 5, 2025

അടാര്‍ സിനിമകളുമായി ഓഷ്യൻ ഫിലിം ഹൗസ്സ്

Must read

- Advertisement -

മിസ്സിസ് വേൾഡ് ക്യുനും, പ്രമുഖ രത്ന വ്യാപാരിയും ഓഷ്യൻ ജെംസിന്റെ(Ocean Gems ) ഉടമയുമായ Dr. ഷംല ഹലീമ സിനിമ നിർമാണ രംഗത്തേയ്ക്ക്. മിനിമം ബജറ്റ് മുതൽ വമ്പൻ ബജറ്റ് വരെയുള്ള സിനിമകൾ നിർമ്മിക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്ന് Dr. ഷംല ഹലീമ തനിനിറത്തോട്(Taniniram ) പറഞ്ഞു.

തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഓഷ്യൻ ഫിലിംഹൗസിൻ്റെ (Ocean Filmhouse )പ്രവർത്തനം. ചലച്ചിത്ര നിർമ്മാണ മേഖലയിൽ പ്രവർത്തനം ആരംഭിയ്ക്കുന്ന കമ്പനിയുടെ ലോഗോ പ്രകാശനം 25.01.2024 ന് തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ വച്ച് നടക്കും. കേന്ദ്ര മന്ത്രിമാരായ വി.മുരളീധരൻ, എൽ. മുരുഗൻ , സിനിമാ താരങ്ങളായ സിമ്രാൻ , ലിസി തുടങ്ങി നിരവധി പ്രമുഖർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുക്കും.

നിർമാണം ആരംഭിക്കാൻ പോകുന്ന സിനിമയുടെ പൂജയും ഉണ്ടാകും. കോളിവുഡിലെയും,ബോളിവുഡിലെയും പ്രമുഖ നായകന്മാരെ കോർത്തിണക്കിയുള്ള ബിഗ് ബജറ്റ് സിനിമകളുടെ ആലോചനയിലാണ് കമ്പനി എന്നാണ് സിനിമാക്കാരുടെ ഇടയിലെ സംഭാഷണം.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ ഓഷ്യൻ ഫിലിംഹൗസ്സ് മാനേജിങ് ഡയറക്ടർ Dr. ഷംല ഹലീമ, ഡയറക്ടർ മുഹമ്മദ് നിയാസ് എന്നിവർ പങ്കെടുത്തു.

See also  ലൈംഗിക പീഡന ആരോപണം ; മുകേഷിനെതിരെ കേസ് എടുത്തു; ബലാത്സംഗ കുറ്റം ചുമത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article