Saturday, April 5, 2025

‘ഇനി ഇടതിനൊപ്പം, സ്ഥാനാർഥിയാകാൻ തയ്യാർ’: പി. സരിൻ…

Must read

- Advertisement -

പാലക്കാട് (Palakkad) : താൻ ഇനി മുതൽ‌ ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പി. സരിൻ (P. Sarin). സ്ഥാനാർഥിയാകാൻ തയ്യാറാണെന്നും സരിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിപിഎം തന്നെ ഒരു തീരുമാനമറിയിച്ചാൽ ഉടൻ അതിന് മറുപടി നൽകുമെന്നും സരിൻ പറ‍ഞ്ഞു. എൽഎഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷനേതാവ് വി.ഡി സതീശനെ (V D Satheesan) തിരെ രൂക്ഷവിമർശനമാണ് സരിൻ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്. ‘കോൺ​ഗ്രസിൽ ഉടമ- കീഴാള ബന്ധമാണുള്ളത്. ഇങ്ങനെ പോയാൽ 2026ൽ കോൺ​ഗ്രസിന് പച്ച തൊടാൻ കഴിയില്ല. കോൺ​ഗ്രസിൻ്റെ രാഷ്ട്രിയ അധഃപതനത്തിന് കാരണം സതീശനാണ്.’ സരിൻ പറഞ്ഞു.

അതിനിടെ സരിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരിലാണ് നടപടി. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.

‘സരിൻ്റെ നിലപാടിൽ അഭിപ്രായം പറയേണ്ടത് പാലക്കാട് ജില്ലാ കമ്മിറ്റിയാണ്. പാർട്ടി ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം പരിശോധിച്ച ശേഷം കാര്യങ്ങൾ തീരുമാനിക്കു’മെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞു.

See also  വ്യാപാരി 30 കാരനെ കൊലപ്പെടുത്തി; എന്തിനെന്നോ??
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article