Wednesday, May 21, 2025

മുകേഷിന്റെ സ്വീകരണങ്ങളിൽ പൂച്ചെണ്ടുകള്‍ക്കു പകരം നോട്ട്‌ബുക്ക്

Must read

- Advertisement -

കൊല്ലം (Kollam) : കൊല്ല (Kollam) ത്തെ സ്വീകരണയോഗ (Reception Yogam) ങ്ങളില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി എം.മുകേഷ് (LDF candidate M. Mukesh) ഹാരത്തിനുപകരം സ്വീകരിക്കുന്നത് നോട്ട്ബുക്കുകളും പേനകളും.പ്രചാരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ സ്ഥാനാര്‍ഥിക്ക് ലഭിച്ചിരുന്നത് പൂച്ചെണ്ടുകളായിരുന്നു.

ഇപ്പോഴതിന് പകരമാണ് പുസ്തകങ്ങളും പേനയുമൊക്കെ. പരിസ്ഥിതി സൗഹൃദമാക്കുന്നതിനൊപ്പം പാവപ്പെട്ട കുട്ടികള്‍ക്ക് പിന്നീട് നല്‍കാനാകുമെന്ന് എം മുകേഷ്. രണ്ടാരത്തിലധികം പുസ്തകങ്ങളും ആയിരത്തിലധികം പേനയുമാണ് കഴിഞ്ഞ നാലുദിവസം കൊണ്ട് ലഭിച്ചത്. നോട്ട്ബുക്കുകളും പേനകളും അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പായി അർഹതപെട്ടവർക്ക് കൈമാറും.

പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മാല ഒഴിവാക്കുന്നത്.ഒരു കുട്ടിക്ക് പത്ത് നോട്ട്ബുക്കും അഞ്ച് പേനയും വീതം. ഏഴ് നിയമസഭാമണ്ഡലങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായുള്ള പര്യടനം പൂര്‍ത്തിയാകുമ്പോള്‍ പതിനയ്യായിരത്തിലധികം ബുക്കുകള്‍ സമാഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. 1500-ഓളം കുട്ടികള്‍ക്ക് ഇവ നല്‍കാനാകും.

See also  ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ എസ്ഡിപിഐ യുഡിഎഫിനെ പിന്തുണയ്ക്കും -മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article