കേരളത്തിൽ വ്യാപകമായി ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന് അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രട്ടറി കെ വി വസന്തകുമാർ അഭിപ്രായപ്പെട്ടു. വടൂക്കരയിൽ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കുറുക്കഞ്ചേരി മേഖല യിലെ വാഴ കൃഷി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾക്ക് കൂടുതലും കാൻസർ, വൃക്കരോഗം ക്രമാതീതമായി വർദ്ധിച്ചുവരുന്നു അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വിഷം കലർന്ന പച്ചക്കറിയാണ് ഈ അവസ്ഥയിൽ കേരളത്തിന് എത്തിച്ചു കൊണ്ടിരിക്കുന്നതെന്നും സ്വന്തമായി വീടുകളിൽ കൃഷി ചെയ്യാനുള്ള ആർജ്ജവം കേരളീയർക്ക് ഉണ്ടാവണമെന്നും വിഷരഹിത പച്ചക്കറി ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം കുറയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.
കിസാൻ സഭ മണ്ഡലം കമ്മിറ്റി അംഗം കളത്തിൽ സുകുമാരൻ അധ്യക്ഷൻ ആയിരുന്നു. ചടങ്ങിൽ കിസാൻ സഭ തൃശ്ശൂർ മണ്ഡലം പ്രസിഡന്റ് വർഗീസ് മാസ്റ്റർ, വൈസ് പ്രസിഡന്റ് അരവിന്ദാക്ഷ മേനോൻ, കിസാൻ സഭ മണ്ഡലം വൈസ് പ്രസിഡന്റ് പിഎച്ച് നസീർ, ജെറോം ഫ്രാൻസിസ്, കെ. അജിത, ഷീബ സുകുമാരൻ, സന്തോഷ്. തുടങ്ങിയവർ സംബന്ധിച്ചു.