Monday, March 31, 2025

ജാർഖണ്ഡ് സ്വദേശിനി മരിച്ച നിലയിൽ…

Must read

- Advertisement -

കട്ടപ്പന (Kattappana) : ജാർഖണ്ഡ് സ്വദേശിനി ബബിത കോളാണു (8) മരിച്ചത്. ഇതര സംസ്ഥാനക്കാരിയാനു ബബിത കോൾ. രോഗബാധയെ തുടർന്നാണു മരണമെന്നാണു പൊലീസിന്റെ നിഗമനം. മൂത്ത സഹോദരിക്കൊപ്പം ചൊവ്വാഴ്ചയാണ് പെൺകുട്ടി കട്ടപ്പനയിൽ എത്തിയത്. കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിൽ ആനകുത്തിയിലുള്ള ഏലത്തോട്ടത്തിൽ സഹോദരിക്കു ജോലി ലഭിച്ചതോടെ പെൺകുട്ടിയും അവർക്കൊപ്പമാണ് താമസിച്ചത്.

വ്യാഴാഴ്ച വൈകിട്ട് നാലോടെ മറ്റുള്ളവർ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാനും ദിവസമായി പെൺകുട്ടി പനി ബാധിതയായിരുന്നു എന്നാണു സഹോദരി അടക്കമുള്ളവർ പൊലീസിനെ അറിയിച്ചത്. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു. തലച്ചോറിനെ ബാധിക്കുന്ന അസുഖത്തെ തുടർന്നാണു മരണമെന്നാണു നിഗമനം.

See also  വയനാട്ടിലെ വന്യജീവി ആക്രമണം തടയാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article