Thursday, April 3, 2025

‘മത്സരയോട്ടം ഇനി വേണ്ട, യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ ബസ് ഓടിക്കാൻ പാടില്ല’ ; കെഎസ്ആർടിസി ഡ്രൈവർമാരോട് മന്ത്രി

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : കെഎസ്ആര്‍ടിസി ഡ്രൈവര്‍ (KSRTC Driver) മാര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി പുതിയ നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ (Transport Minister KB Ganesh Kumar). സ്വകാര്യ ബസുകളുമായി മത്സരയോട്ടവും അമിത വേഗവും വേണ്ടെന്ന് ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ((Transport Minister KB Ganesh Kumar)) പറഞ്ഞു. കെഎസ്ആര്‍ടിസി (KSRTC) യുടെ സോഷ്യല്‍ മീഡിയ പേജിലൂടെ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ടെന്ന പേരിലിറക്കിയ വീഡിയോയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറയുന്നത്.

ഇരുചക്രവാഹനയാത്രക്കാരുമായും മത്സരിക്കണ്ട. യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയില്‍ ബസ് ഓടിക്കരുത്. അമിതവേഗവും വേണ്ട. സമയക്രമം പാലിക്കാൻ ശ്രദ്ധിക്കണമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ബ്രീത്ത് അനലൈസര്‍ പരിശോധന തുടങ്ങിയതോടെ കെഎസ്ആര്‍ടിസിയിലെ അപകടങ്ങള്‍ കുറഞ്ഞു. അപകട നിരക്കും മരണ നിരക്കും കുറയ്ക്കാനായി റോഡിന്‍റെ ഇടത് വശത്ത് തന്നെ ബസ് നിര്‍ത്തണം.

എതിരെ വരുന്ന ബസുമായി സമാന്തരമായി നിര്‍ത്തരുത്. കൈ കാണിച്ചാല്‍ ബസ് നിര്‍ത്തണമെന്നും ഡീസല്‍ ലാഭിക്കുന്ന തരത്തില്‍ ബസ് ഓടിക്കണമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. നമ്മുടെ റോഡിന്‍റെ പരിമിതികള്‍ പരിഗണിച്ചും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സ്കൂട്ടര്‍ യാത്രക്കാരെ പരിഗണിച്ചുമായിരിക്കണം റോഡിലൂടെ ബസ് ഓടിക്കേണ്ടതെന്നും കെബി ഗണേഷ് കുമാര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

See also  സി.പി.എം നേതാവ് എസ്.രാജേന്ദ്രന്‍ ബി.ജെ.പിയിലേക്ക്…..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article